കുടിവെള്ള ടാങ്ക് നിര്‍മ്മാണത്തിനായി ഒരുമനയൂര്‍ പഞ്ചായത്ത് വാങ്ങിയ സ്ഥലത്തിന്റെ രേഖകള്‍ വാട്ടര്‍ അതോറിറ്റിക്ക് കൈമാറി

 

ജലജീവന്‍ പദ്ധതിയുടെ ഭാഗമായി കുടിവെള്ള ടാങ്ക് നിര്‍മ്മാണത്തിനായി ഒരുമനയൂര്‍ പഞ്ചായത്ത് വാങ്ങിയ സ്ഥലത്തിന്റെ രേഖകള്‍ വാട്ടര്‍ അതോറിറ്റിക്ക് കൈമാറി. എന്‍. കെ. അക്ബര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് വിജിത സന്തോഷ് അധ്യക്ഷത വഹിച്ചു. കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി പഞ്ചായത്ത് വികസന ഫണ്ട് ചെലവഴിച്ച്, 15 സെന്റ് സ്ഥലത്ത് മൂന്ന് കോടി രൂപ ചിലവഴിച്ചാണ് കുടിവെള്ള ടാങ്ക് നിര്‍മ്മിക്കുന്നത്. ചടങ്ങില്‍ പഞ്ചായത്ത് വാങ്ങിയ സ്ഥലത്തിന്റെ പ്രമാണം വാട്ടര്‍ അതോറിറ്റിക്ക് കൈമാറി. സ്റ്റാന്‍ഡിന്‍ങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ. എച്ച്. കയ്യുമ്മു ടീച്ചര്‍, കെ.വി.രവീന്ദ്രന്‍, ഇ. ടി. ഫിലോമിന , ബ്ലോക്ക് മെമ്പര്‍ കെ.ആഷിത, മെമ്പര്‍മാര്‍ , ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ജോഷി ഫ്രാന്‍സിസ്, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സുലൈഖ കാദര്‍, സിപിഎം പ്രതിനിധി കെ. എ ഉണ്ണികൃഷ്ണന്‍, വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ രേഖ. പി നായര്‍, പഞ്ചായത്ത് സെക്രട്ടറി ഷിബുദാസ് തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT