24.5 C
Kunnamkulam
Monday, August 3, 2026
Home Bureaus Punnayurkulam ഹൈവേ അധികൃതരുടെ അനാസ്ഥക്കും അഹങ്കാരത്തിനുമെതിരെ ഹെല്‍മെറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു

ഹൈവേ അധികൃതരുടെ അനാസ്ഥക്കും അഹങ്കാരത്തിനുമെതിരെ ഹെല്‍മെറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു

 

ഹൈവേ അധികൃതരുടെ അനാസ്ഥക്കും അഹങ്കാരത്തിനുമെതിരെ എസ്ഡിപിഐ അണ്ടത്തോട് – തീരദേശ മേഖല ബ്രാഞ്ച് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഹെല്‍മെറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു. മന്ദലാംകുന്ന് കിണര്‍ പരിസരത്ത് നിന്നും ആരംഭിച്ച പ്രതിഷേധ മാര്‍ച്ച്, പാപ്പാളി മേഖലയിലൂടെ അണ്ടത്തോട് സമാപിച്ചു. ജീവന് ഭീഷണിയാകുന്ന രീതിയില്‍ സര്‍വീസ് റോഡുകള്‍ പൂര്‍ണ്ണമായും തകര്‍ന്നിട്ടും അനാസ്ഥ തുടരുന്ന അധികൃതരുടെ കണ്ണ് തുറക്കാന്‍ ഹെല്‍മെറ്റ് ധരിച്ചാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. സമാപന യോഗത്തില്‍ കുമാരന്‍പടി ബ്രാഞ്ച് പ്രസിഡന്റ് തൗഫീഖ് മാലിക്കുളം സ്വാഗതം പറഞ്ഞു, അണ്ടത്തോട് ബ്രാഞ്ച് പ്രസിഡന്റ് അയ്യൂബ് അണ്ടത്തോട് അധ്യക്ഷത വഹിച്ചു, എസ്ഡിപിഐ പുന്നയൂര്‍ക്കുളം പഞ്ചായത്ത് പ്രസിഡന്റ് സക്കറിയ പൂക്കാട്ട് ഉദ്ഘാടനം ചെയ്തു സംസാരിച്ചു, അണ്ടത്തോട് ബ്രാഞ്ച് സെക്രട്ടറി ഷംസീര്‍ മടപ്പന്‍ നന്ദി രേഖപ്പെടുത്തി. എസ്ഡിപിഐ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുബൈര്‍ ഐനിക്കല്‍, പഞ്ചായത്ത് കമ്മിറ്റി അംഗം ആഷിഫ് മാലിക്കുളം, മുനീര്‍, ഒലീദ് എന്നിവര്‍ നേതൃത്വം നല്‍കി

ADVERTISEMENT
error: Content is protected !!