കഴിഞ്ഞ അധ്യയന വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷയില്‍, ചാവക്കാട് വിദ്യാഭ്യാസ ജില്ലയില്‍ 100 ശതമാനം വിജയം കരസ്ഥമാക്കിയ വിദ്യാലയങ്ങളെ എച്ച് എം ഫോറം ചാവക്കാട് വിദ്യാഭ്യാസ ജില്ലയുടെ നേതൃത്വത്തില്‍ ആദരിച്ചു. ആദരണീയം 2025 എന്ന പേരില്‍ കുന്നംകുളം ബോയ്‌സ് ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന അനുമോദന സദസ്സ് കുന്നംകുളം നഗരസഭാ ചെയര്‍പേഴ്‌സണ്‍ സീതാ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ ബിജു സി ബേബി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മുന്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ എ.കെ അജിത കുമാരി, ചാവക്കാട് വിദ്യാഭ്യാസ ജില്ലാ ഓഫിസര്‍ ടി. രാധ, എച്ച് എം. ഫോറം കണ്‍വീനര്‍ എം.കെ സൈമണ്‍, കെ.പി വാസുദേവന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് എസ്എസ്എല്‍സിയില്‍ 100 % വിജയം കൈവരിച്ച ചാവക്കാട് വിദ്യഭ്യാസ ജില്ലയിലെ 71 വിദ്യാലയങ്ങളേയും ഉപഹാരം നല്‍കി ആദരിച്ചു.