പാവറട്ടി പഞ്ചായത്ത് മൂന്നാം വാര്‍ഡ് വിളക്കാട്ടുപാടം കല്ലന്തോട് റോഡിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എം.എം.റെജീന ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിന്റെ തനത് ഫണ്ടില്‍ നിന്ന് ആറു ലക്ഷത്തി അമ്പതിനായിരം രൂപ ചെലവഴിച്ചാണ് റോഡ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. പഞ്ചായത്ത് വൈസ് പ്രസിഡണ്ടും വാര്‍ഡ് മെമ്പറുമായ ഷീബ തോമസ് അധ്യക്ഷത വഹിച്ചു.സ്ഥിരം സമിതിയധ്യക്ഷരായ ബാബു ആന്റണി മാസ്റ്റര്‍, സിബി ജോണ്‍സണ്‍ , റിട്ടയേഡ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാമന്‍ , മോനുക്ക, അഷ്‌കര്‍, ഷബീര്‍, ലിസി ടീച്ചര്‍ എന്നിവര്‍ പങ്കെടുത്തു.