ഓണം ആഘോഷിക്കുന്നതിനെതിരെ അധ്യാപികയുടെ ശബ്ദ സന്ദേശം; കല്ലുംപുറം സിറാജുല്‍ ഉലൂം ഇംഗ്ലീഷ് സ്കൂളിലേക്ക് സിപിഐഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. മാര്‍ച്ച് സ്കൂളിനു മുമ്പില്‍ പോലീസ് തടഞ്ഞു. ഓണാഘോഷം ബഹുദൈവ വിശ്വാസമാണെന്നും, അത് പ്രോത്സാഹിപ്പിക്കരുതെന്നും രക്ഷിതാക്കള്‍ക്കുള്ള അധ്യാപികയുടെ വാട്ട്സ്ആപ്പ് ശബ്ദ സന്ദേശം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സംഭവത്തില്‍ ഡിവൈഎഫ്ഐ കടവല്ലൂര്‍ നോര്‍ത്ത് മേഖല ഭാരവാഹികള്‍ കുന്നംകുളം പൊലീസില്‍ പരാതി നല്‍കിയിരുന്നു.
Home Bureaus Perumpilavu അധ്യാപികയുടെ ശബ്ദ സന്ദേശം; കല്ലുംപുറം സിറാജുല്‍ ഉലൂം ഇംഗ്ലീഷ് സ്കൂളിലേക്ക് സിപിഐഎം, ഡിവൈഎഫ്ഐ പ്രതിഷേധ മാര്‍ച്ച്