പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ കോണ്‍ക്രീറ്റിങ്ങ് പൂര്‍ത്തീകരിച്ച മാതാ സ്ട്രീറ്റ് നാടിന് സമര്‍പ്പിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പെടുത്തിയാണ് റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. റോഡിന്റെ ഉദ്ഘാടനം എളവള്ളി പഞ്ചായത്ത് പ്രസിഡണ്ട് ജിയോ ഫോക്‌സ് നിര്‍വഹിച്ചു. വൈസ് പ്രസിഡണ്ട് ബിന്ദു പ്രദീപ് അധ്യക്ഷയായി. പാവറട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.എം.റജീന മുഖ്യാതിഥിയായി. എളവള്ളി പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ ടി.സി.മോഹനന്‍, സ്ഥലം ഗ്രാമപഞ്ചായത്തിന് സൗജന്യമായി വിട്ടു നല്‍കിയ വി.എ.വില്യംസ്, അഖില അനീഷ് എന്നിവര്‍ സംസാരിച്ചു.