ഓണാഘോഷത്തില്‍ പങ്കെടുക്കുന്നതു വിലക്കിയുളള ശബ്ദ സന്ദേശം നല്‍കിയ കല്ലുംപുറം സിറാജുല്‍ ഉലൂം സ്‌കൂളിലെ രണ്ട് അധ്യാപകരെ മാനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്തു. സ്‌കൂളിലെ വനിതാ അധ്യാപകരായ ഖദീജ, ഹഫ്‌സ എന്നിവരെയാണ് അന്വേഷ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. കടവല്ലൂര്‍ പ്രദേശത്തെ ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള എല്ലാ മതവിഭാഗത്തില്‍ നിന്നുള്ള കുട്ടികളും പഠിക്കുന്ന സ്‌കൂള്‍ ആണിത്. ഇതിനിടെയാണ് സ്‌കൂളില്‍ നടക്കേണ്ട ഓണാഘോഷം ഹിന്ദുക്കളുടെ ആഘോഷമാണെന്നും മുസ്ലിം കുട്ടികളെ പങ്കെടുപ്പിക്കരുതെന്നും മാറ്റിനിര്‍ത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട് രണ്ട് അധ്യാപികമാര്‍ ഗ്രൂപ്പില്‍ ശബ്ദ സന്ദേശം നല്‍കിയത്. സംഭവം വലിയ പ്രതിഷേധത്തിനും ഇടയാക്കിയിരുന്നു.