യുവാക്കളെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമം ;പ്രതിക്ക് 14 വര്‍ഷം കഠിനതടവ്

 

യുവാക്കളെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് 14 വര്‍ഷം 1 മാസം കഠിനതടവും, 75,000 രൂപ പിഴയും ശിക്ഷ. ചാവക്കാട് മുതുവട്ടൂര്‍ തെരുവത്ത് വീട്ടില്‍ കുഞ്ഞിമോന്‍ മകന്‍ 35 വയസ്സുള്ള തനൂഫ് കുഞ്ഞിമോനെയാണ് ചാവക്കാട് അസിസ്റ്റന്റ് സെഷന്‍സ് കോടതി വിവിധ വകുപ്പുകളില്‍ ആയി ശിക്ഷിച്ചത്. വടക്കേക്കാട് കുരഞ്ഞിയൂര്‍ സ്വദേശികളായ മച്ചിങ്ങല്‍ വീട്ടില്‍ വിശ്വനാഥന്‍ മകന്‍ 28 വയസ്സുള്ള വിഷ്ണു , പുഴങ്ങരയിലത്ത് മുഹമ്മദാലി മകന്‍ 29 വയസ്സുള്ള ആഷിക് , കൊച്ചഞ്ചേരി വീട്ടില്‍ സുലൈമാന്‍ മകന്‍ 29 വയസ്സുള്ള അര്‍സല്‍, പാലിയത്ത് വീട്ടില്‍ കുഞ്ഞാലു മകന്‍ 49 വയസ്സുള്ള ഫിറോസ് എന്നിവരെ ആക്രമിച്ച കേസിലാണ് ശിക്ഷ വിധിച്ചത്.

ADVERTISEMENT