ഓണം മുസ്ലിം വിദ്യാര്‍ത്ഥികള്‍ ആഘോഷിക്കരുത് എന്ന വര്‍ഗീയ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് സിറാജ് ഉലൂം സ്‌കൂള്‍ മാനേജ്‌മെന്റ് അധ്യാപകര്‍ക്കെതിരെ ഡി വൈ എഫ് ഐ കടവല്ലൂര്‍ വെസ്റ്റ് മേഖല കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു.സി പി ഐ എം കല്ലുംപുറം ബ്രാഞ്ചും പ്രതിഷേധത്തില്‍ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് പങ്കെടുത്തു.ഡി വൈ എഫ് ഐ കടവല്ലൂര്‍ വെസ്റ്റ് മേഖല സെക്രട്ടറി മുഹമ്മദ് ഹസ്സന്‍,പ്രസിഡന്റ് നിഷില്‍,ട്രഷറര്‍ ശ്രീരാഗ്,സിപിഐഎം കല്ലുംപുറം ബ്രാഞ്ച് സെക്രട്ടറി സുരേഷ്,ഡി വൈ എഫ് ഐ, സി പി ഐ എം മേഖല യൂണിറ്റ് ബ്രാഞ്ച് അംഗങ്ങള്‍ തുടങ്ങിയവര്‍ പ്രതിഷേധത്തില്‍ പങ്കാളികളായി..വിഷയം ശ്രദ്ധയില്‍പെട്ടപ്പോള്‍ തന്നെ ഡി വൈ എഫ് ഐ നിയമപരമായി പരാതി നല്‍കിയിരുന്നു..അധ്യാപികക്ക് സസ്‌പെന്‍ഷന്‍ മാത്രം ആയി വിഷയം ഒതുക്കാതെ മാനേജ്‌മെന്റ് വീഴ്ച പറ്റിയിട്ടിട്ട് ഉണ്ടെങ്കില്‍ അധ്യാപികയെ പുറത്താക്കി പൊതുസമൂഹത്തിനോട് മാപ്പ് പറയണം എന്നും ഓണാഘോഷം സമൂലമായി സ്‌കൂള്‍ ആഘോഷിക്കണം എന്നും ഡി വൈ എഫ് ഐ സി പി ഐ എം പ്രതിനിധികള്‍ പ്രതിഷേധ സദസ്സില്‍ ആവശ്യപ്പെട്ടു.