ഒരുമനയൂരില്‍ യുവാവിന് കുത്തേറ്റു

തങ്ങള്‍പടി സ്വദേശി പൊന്നിയത്ത് വീട്ടില്‍ 29 വയസ്സുള്ള ഫദലുവിനാണ് കുത്തേറ്റത്. ചൊവ്വാഴ്ച രാത്രി 10 മണിക്കാണ് സംഭവം. നാലംഗ സംഘമാണ് യുവാവിനെ കുത്തി പരിക്കേല്‍പ്പിച്ചെന്നാണ് വിവരം. ഷോള്‍ഡറിന് താഴെ പിന്‍ഭാഗത്ത് കുത്തേറ്റ ഫദലുവിനെ ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശ്ശൂര്‍ അമല ആശുപത്രിയിലേക്കും മാറ്റി. ചാവക്കാട് പോലീസ് അന്വേഷണം ആരംഭിച്ചു.

ADVERTISEMENT