ഫാ. ജോസ് ലൂവീസ് കൂത്തൂരിന്റെ പൗരോഹിത്യ രജതജൂബിലി കൂത്തൂര്‍ ഫാമിലി അസോസിയേഷന്റെ നേതൃത്വത്തില്‍ ആഘോഷിച്ചു.സി.എം.ഐ ഭോപ്പാല്‍ പ്രോവിന്‍സ് അംഗവും, കൂത്തൂര്‍ തറവാട്ടില്‍ നിന്നുള്ള വൈദീകനും, പാവറട്ടി ഇടവകാംഗവുമായ ജോസ് കൂത്തൂരച്ചന്റെ പൗരോഹിത്യ രജതജൂബിലി ആളൂരില്‍ വെച്ചാണ് സംഘടിപ്പിച്ചത്. ജൂബിലിയാഘോഷ സംഗമം ഫാമിലി അസോസിയേഷന്‍ മുഖ്യരക്ഷാധികാരിയും, ഒല്ലൂര്‍ ഫൊറോന പള്ളി വികാരിയുമായ ഫാ. വര്‍ഗ്ഗീസ് കൂത്തൂര്‍ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡണ്ട് ഫ്രേഗി ഫ്രാന്‍സീസ് ചടങ്ങില്‍ അധ്യക്ഷനായി.