ഗുരുവായൂര്‍ എം എല്‍.എ യുടെ നിസ്സംഗതക്കെതിരെ ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്സ് ഗുരുവായൂര്‍ – വടക്കേക്കാട് ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ എം എല്‍ എ ഓഫീസ് മാര്‍ച്ച് നടത്തി. ചാവക്കാട് മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നിന്നും ആരംഭിച്ച മാര്‍ച്ച് താലൂക്ക് ഓഫീസിന് മുന്നില്‍ പോലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന ധര്‍ണ്ണ കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതി അംഗം ടി.എന്‍. പ്രതാപന്‍ എക്‌സ് എം.പി. ഉദ്ഘാടനം ചെയ്തു. മനുഷ്യാവകാശ ലംഘനം നടത്തുന്ന കേരള ഗവണ്‍മെന്റിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുക്കണമെന്ന് ടി.എന്‍. പ്രതാപന്‍ പറഞ്ഞു.