ഇരുതലമൂരിയെ വില്‍ക്കാനുള്ള ശ്രമത്തിനിടെ കൂറ്റനാട് നിന്ന് നാല് പേര് വനം വകുപ്പിന്റെ പിടിയിലായി. പാലക്കാട് ഫോറസ്റ്റ് വിജിലന്‍സ് ടീമും ഒറ്റപ്പാലം പട്ടാമ്പി സെഷനിലെ ഫോറസ്റ്റ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് കൂറ്റനാട് പട്ടാമ്പി പാതയിലെ സ്വകാര്യ കെട്ടിടത്തിന് മുകളിലുള്ള താമസസ്ഥലത്തു നിന്നും പ്രതികളെ പിടികൂടിയത്. പത്തനംതിട്ട മെഴുവേലി സ്വദേശി കെ എസ് രഞ്ജു, കൊല്ലം കണ്ണനല്ലൂര്‍ സ്വദേശി ദേവദാസ് , വാവനൂര്‍ സ്വദേശി പി പി ബഷീര്‍, കൂറ്റനാട് സ്വദേശി അഷറഫലി എന്നിവരാണ് പിടിയിലായത്.