വേലൂരില്‍ ജ്വല്ലറിയില്‍ മോഷണം

വേലൂരില്‍ ജ്വല്ലറിയില്‍ മോഷണം. വേലൂര്‍ മേക്കാട്ടുകുളം വീട്ടില്‍ ഫ്രാന്‍സിയുടെ
ഉടമസ്ഥതയിലുള്ള ജോസണ്‍സ് ഫാഷന്‍ ജ്വല്ലറിയിലാണ്
വ്യാഴാഴ്ച രാത്രി 8.30 ഓടെ മോഷണം നടന്നത്. വേലൂര്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ പ്രവര്‍ത്തിക്കുന്ന ജ്വല്ലറിയില്‍ സ്വര്‍ണ്ണാഭരണം എടുക്കുവാനെന്ന വ്യാജേന മാസ്‌ക് ധരിച്ചെത്തിയ അഞ്ജാതനായ യുവാവ് മൂന്ന് പവന്റെ താലിമാല ആവശ്യപ്പെടുകയും മാല നല്‍കിയപ്പോള്‍ അത് കഴുത്തിലിട്ട് ജ്വല്ലറിയില്‍ നിന്ന് ഇറങ്ങി ഓടുകയുമായിരുന്നു. ജ്വല്ലറി ഉടമ പുറകില്‍ ഓടിയെങ്കിലും ഇയാള്‍ കുറച്ചകലെ നിര്‍ത്തിയിരുന്ന മറ്റൊരാളുടെ ബൈക്കിന് പുറകില്‍ കയറി രക്ഷപ്പെട്ടു. ബൈക്ക് ഓടിച്ചിരുന്ന ആള്‍ ഉള്‍പ്പടെ രണ്ട് പേരാണ് മോഷ്ടാക്കള്‍. എരുമപ്പെട്ടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ADVERTISEMENT