26.3 C
Kunnamkulam
Sunday, September 13, 2026
Home Bureaus Punnayurkulam അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പുന്നയൂര്‍ക്കുളം വെസ്റ്റ് മേഖല സമ്മേളനം നടത്തി

അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പുന്നയൂര്‍ക്കുളം വെസ്റ്റ് മേഖല സമ്മേളനം നടത്തി

50

അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പുന്നയൂര്‍ക്കുളം വെസ്റ്റ് മേഖല സമ്മേളനം അണ്ടത്തോട് വി പി മാമു സ്മാരക ഹാളില്‍ നടത്തി. മുതിര്‍ന്ന അംഗം ബേബി കളരിക്കല്‍ പതാക ഉയര്‍ത്തി, ജില്ലാ കമ്മിറ്റി അംഗം കെ ബി സുധ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം പ്രീജ ദേവദാസ്, ചാവക്കാട് ഏരിയ സെക്രട്ടറി ഷൈനി ഷാജി, ഏരിയ കമ്മിറ്റി അംഗം ജാസ്മിന്‍ ഷഹീര്‍ എന്നിവര്‍ സംസാരിച്ചു. സമ്മേളനത്തില്‍ 23 അംഗ കമ്മിറ്റിയെയും 11 അംഗ എക്‌സിക്യൂട്ടീവും തെരഞ്ഞെടുത്തു. മേഖലാ സെക്രട്ടറിയായി കെ ഷിബിന, പ്രസിഡന്റ് സുജിന യൂസഫ്, ട്രഷറര്‍ ബുഷറ നൗഷാദ് എന്നിവരെ തെരഞ്ഞെടുത്തു.

ADVERTISEMENT
error: Content is protected !!