കൃഷിയിടത്തില്‍ ഇറങ്ങിയ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു

പോര്‍ക്കുളം പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡില്‍ കൃഷിയിടത്തില്‍ ഇറങ്ങിയ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു. അംഗീകൃത ഷൂട്ടര്‍ മുകേഷിന്റെ നേതൃത്വത്തിലാണ് പന്നിയെ വെടിവെച്ചത്. ഗ്രാമസഭകളില്‍ പൊതുജനങ്ങള്‍ നിരന്തരം കാട്ടുപന്നി ശല്യം ഉന്നയിച്ചതിനെ തുടര്‍ന്ന് ഗ്രാമപഞ്ചായത്ത്, വനം-വന്യജീവി വകുപ്പിന്റെ അംഗീകൃത ഷൂട്ടര്‍മാരുടെ ലിസ്റ്റ് ശേഖരിക്കുകയും പൊതുജനങ്ങള്‍ക്ക് അവരെ ബന്ധപ്പെടുന്നതിനുള്ള ഫോണ്‍ നമ്പറുകളടക്കം പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാട്ടുപന്നികളെ കാണുകയാണെങ്കില്‍ മെമ്പര്‍മാരും പൊതുജനങ്ങളും അംഗീകൃത ഷൂട്ടര്‍മാരെ ബന്ധപ്പെടേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു.

ADVERTISEMENT