കേച്ചേരിയില്‍ കെ.എസ്.ആര്‍.ടി.സിയും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം; നിരവധിപേര്‍ക്ക് പരിക്ക്

BUS accident-at-mattam

കേച്ചേരിയില്‍ സ്വകാര്യബസ്സും കെഎസ്ആര്‍ടിസി ലോ ഫ്‌ലോര്‍ ബസും കൂട്ടിയിടിച്ച് അപകടം. പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് കേച്ചേരി തൂവാനൂര്‍ പാലത്തിനു സമീപത്ത് വച്ച് അപകടമുണ്ടായത്. തൃശൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ലോഫ്‌ലോര്‍ ബസ്സും കോഴിക്കോട് നിന്നും തൃശൂരിലേക്ക് പോവുകയായിരുന്ന വിനോദ് എന്ന സ്വകാര്യ ബസ്സും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഇരു ബസ്സുകളിലായി ഉണ്ടായിരുന്ന പതിനഞ്ചോളം യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല. അപകടത്തെ തുടര്‍ന്ന് മേഖലയില്‍ പൂര്‍ണമായും ഗതാഗതം തടസ്സപ്പെട്ടു. അപകടത്തില്‍ ഇരു ബസുകളും തകര്‍ന്നു. കുന്നംകുളം സബ് ഇന്‍സ്‌പെക്ടര്‍ വൈശാഖിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി തുടര്‍ന്ന് നടപടികള്‍ സ്വീകരിച്ചു. പരിക്കേറ്റവരെ മേഖലയിലെ വിവിധ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

ADVERTISEMENT