30.9 C
Kunnamkulam
Sunday, September 13, 2026
Home Bureaus Kechery ജാഗ്രത സദസ്സ് സംഘടിപ്പിച്ചു

ജാഗ്രത സദസ്സ് സംഘടിപ്പിച്ചു

34

ബാലഗോകുലത്തിന്റെ മറവില്‍ ആര്‍.എസ്.എസ് ശാഖയിലെ ബാല പീഡനത്തില്‍ പ്രതിഷേധിച്ച്, അനന്തു അജിയെ കൊന്നതാണ് എന്ന മുദ്രവാക്യമുയര്‍ത്തി ഡി.വൈ.എഫ്.ഐ. കണ്ടാണശ്ശേരി മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജാഗ്രത സദസ്സ് സംഘടിപ്പിച്ചു. കണ്ടാണശ്ശേരി സെന്ററില്‍ നിന്നാരംഭിച്ച പ്രകടനം നാല്‍ക്കവലയിലെത്തി സമാപിച്ച ശേഷം, ചേര്‍ന്ന പൊതുയോഗം ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ എ സൈഫുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. കണ്ടാണശ്ശേരി മേഖല പ്രസിഡണ്ട് വി.എ. അരുണ്‍ അധ്യക്ഷനായി. സിപിഎം കണ്ടാണശ്ശേരി ലോക്കല്‍ സെക്രട്ടറി എം വി സന്തോഷ്, ഡിവൈഎഫ്‌ഐ കണ്ടാണശ്ശേരി മേഖല സെക്രട്ടറി യു എം ഗോപകുമാര്‍, മേഖല ട്രഷറര്‍ റെനീഷ് രാഗേഷ്, ഡി.വൈ.എഫ്.ഐ. കുന്നംകുളം ഈസ്റ്റ് ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ ടി.കെ.സുവിഷ്, കെ എ ഷിനാസ് എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!