25 C
Kunnamkulam
Monday, July 27, 2026
Home Bureaus Guruvayur സിസിസി ഗുരുവായൂരിന്റെ 55-ാം വാര്‍ഷികവും, സ്മരണികയുടെ പ്രകാശനവും സാംസ്‌കാരിക സമ്മേളനവും നടത്തി

സിസിസി ഗുരുവായൂരിന്റെ 55-ാം വാര്‍ഷികവും, സ്മരണികയുടെ പ്രകാശനവും സാംസ്‌കാരിക സമ്മേളനവും നടത്തി

സിസിസി ഗുരുവായൂരിന്റെ 55-ാം വാര്‍ഷികവും, ദര്‍ശനം 2025 സ്മരണികയുടെ പ്രകാശനവും സാംസ്‌കാരിക സമ്മേളനവും നടത്തി. ഗുരുവായൂര്‍ നഗരസഭ ടൗണ്‍ഹാളില്‍ എന്‍.കെ അക്ബര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സിസിസി പ്രസിഡന്റ് സി.ഡി ജോണ്‍സണ്‍ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍മാന്‍ എം.കൃഷ്ണദാസ് മുഖ്യപ്രഭാഷണം നടത്തി.

നാടക പ്രവര്‍ത്തകന്‍ സി.ജി സുനില്‍കുമാര്‍ വിശിഷ്ടാതിഥിയായി. പ്രതിപക്ഷ നേതാവ് കെ പി ഉദയന്‍, നഗരസഭ കൗണ്‍സിലര്‍ കെ.പി.എ റഷീദ്, ലത്തീഫ് മമ്മിയൂര്‍, അഡ്വ. എ. വേലായുധന്‍, പ്രസാദ് പട്ടണത്ത്, കെ.ബി സുരേഷ്, സെക്രട്ടറി ചന്ദ്രന്‍ ചങ്കത്ത്, ട്രഷറര്‍ ഡേവിസ് ചുങ്കത്ത് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികളും സിസിസിയുടെ അഭിനയ പ്രതിഭകള്‍ ഒരുക്കിയ ഞാറ്റുപാട്ട് നാടകവും അരങ്ങേറി.

ADVERTISEMENT
error: Content is protected !!