ഗുരുവായൂര്‍ നഗരസഭയിലെ കുടുംബശ്രീ അംഗങ്ങള്‍ക്ക് നല്‍കുന്ന മൈക്രോ ക്രെഡിറ്റ് വായ്പ വിതരണത്തിന്റെ ഉദ്ഘാടനം എന്‍.കെ. അക്ബര്‍ എംഎല്‍എ നിര്‍വഹിച്ചു. ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ എം കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. ഗുരുവായൂര്‍ നഗരസഭയിലെ 71 കുടുംബശ്രീ സംഘങ്ങളിലെ 827 പേര്‍ക്കായി 6 കോടി രൂപയാണ് മൈക്രോ ക്രെഡിറ്റ് വായ്പ വിതരണം നടത്തുക. പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ അഡ്വ. കെ. പ്രസാദ് മുഖ്യാതിഥിയായി. പിന്നോക്ക വിഭാഗ കോര്‍പ്പറേഷന്‍ അസി. ജനറല്‍ മാനേജര്‍ പി എന്‍.വേണുഗോപാല്‍ വായ്പ പദ്ധതി വിശദീകരണം നടത്തി. വൈസ് ചെയര്‍പേഴ്‌സണ്‍ അനീഷ്മ ഷനോജ്, സ്ഥിരംസമിതി അധ്യക്ഷരായ ഷൈലജ സുധന്‍, എ.എം. ഷെഫീര്‍, എ.എസ്.മനോജ്, ബിന്ദു അജിത്ത് കുമാര്‍, എ. സായിനാഥന്‍ മാസ്റ്റര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോ. ഓര്‍ഡിനേറ്റര്‍ ഡോ. യു സലില്‍, മെമ്പര്‍ സെക്രട്ടറി ജിഫി ജോയ് തുടങ്ങിയവര്‍ സംസാരിച്ചു.