വിദ്യാ എന്‍ജിനീയറിങ് കോളേജിനു മുന്നിലെ വലിയ കുഴിയില്‍ പ്രതിഷേധ തെരുവ് നാടകം സംഘടിപ്പിച്ചു

തലക്കോട്ടുകര കൈപ്പറമ്പ് റോഡിന്റെ ശോചനീയാവസ്ഥയ്‌ക്കെതിരെ വേലൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിദ്യാ എന്‍ജിനീയറിങ് കോളേജിനു മുന്നിലെ വലിയ കുഴിയില്‍ പ്രതിഷേധ തെരുവ് നാടകം സംഘടിപ്പിച്ചു. പ്രതിഷേധ യോഗവും തെരുവ് നാടകവും ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സുരേഷ് മമ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ഫ്രഡി ജോണ്‍ അധ്യക്ഷനായി. ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് യേശുദാസ് പി പി നാടക രചനയും സംവിധാനവും നിര്‍വഹിച്ചു.

 

ADVERTISEMENT