കസ്റ്റഡിയിലെ ക്രൂരമര്‍ദ്ദനം ; കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസ്സ് മാര്‍ച്ച് , പോലീസ് ജലപീരങ്കി പ്രയോഗിച്ചു

യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് വി.എസ്.സുജിത്തിനെ അകാരണമായി പോലീസ് കസ്റ്റഡിയിലെടുത്ത് അതിക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് യൂത്ത് കോണ്‍ഗ്രസ്സ് നേതൃത്വത്തില്‍ സ്‌റ്റേഷന്‍ മാര്‍ച്ച് സംഘടിപ്പിച്ചത്. ഇന്ദിരാഭവന് മുന്നില്‍ നിന്നാരംഭിച്ച മാര്‍ച്ച് താലൂക്ക് ആശുപത്രിയ്ക്ക് മുന്നില്‍വെച്ച് പോലീസ് തടഞ്ഞു. തുടര്‍ന്ന് ബാരിക്കേഡ് മറിച്ചിടാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചു. ഇതിനിടെയാണ് പോലീസ് ജലപീരങ്കി പ്രയോഗിച്ചത്. ആകെ മൂന്ന് തവണ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. സംഘര്‍ഷ സാധ്യത പരിഗണിച്ച് വന്‍ പോലീസ് സംഘത്തെയാണ് നഗരത്തില്‍ വിന്യസിച്ചിട്ടുള്ളത്.

 

ADVERTISEMENT