എരുമപ്പെട്ടിയന്‍സിന്റെ നേതൃത്വത്തില്‍ ഒന്നാമത് ഫുട്‌ബോള്‍ പ്രീമിയര്‍ ലീഗ് സംഘടിപ്പിച്ചു

എരുമപ്പെട്ടിക്കാരുടെ പ്രവാസി കൂട്ടായ്മയായ എരുമപ്പെട്ടിയന്‍സിന്റെ നേതൃത്വത്തില്‍ ദുബായ് അബുഹൈല്‍ ഗ്രൗണ്ടില്‍ ഒന്നാമത് ഫുട്‌ബോള്‍ പ്രീമിയര്‍ ലീഗ് സംഘടിപ്പിച്ചു.ഒരു വര്‍ഷം മുമ്പ് രൂപീകരിച്ച സംഘടനയുടെ ആദ്യത്തെ പ്രോഗ്രാമാണ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ്. പ്രശസ്ത യു.എ.ഇ ഇന്റര്‍ നാഷ്ണല്‍ ടീം പ്ലയര്‍ തനീഷ് സൂരി ഉദ്ഘാടനം ചെയ്തു.ആറ് ടീമുകളാണ് മത്സരത്തില്‍ പങ്കെടുത്തത്.അഞ്ച് മണിക്കൂറോളം നീണ്ട് നിന്ന ഫുട്‌ബോള്‍ മാമാങ്കത്തില്‍ തണ്ടര്‍ ബെയേര്‍സ് എഫ്.സിയെ പെനാല്‍റ്റി ഷൂട്ട് ഔട്ടിലൂടെ പരാജയപ്പെടുത്തി വോള്‍ഫ്സ് എഫ്.സി കപ്പെടുത്തു. എരുമപ്പെട്ടിക്കാരുടെ സൗഹൃദ കൂട്ടായ്മയില്‍ ഇരുന്നൂറോളം പേര്‍ പങ്കെടുത്തു. പങ്കെടുത്ത എല്ലാവര്‍ക്കും സ്‌നേഹ വിരുന്നും ഒരുക്കിയിരുന്നു.

ADVERTISEMENT