ചാവക്കാട് ഓവുങ്ങല്‍ നാട്ടുകൂട്ടം ‘ഓണാഘോഷം’സംഘടിപ്പിച്ചു. ഓവുങ്ങല്‍ ചട്ടിക്കല്‍ പറമ്പില്‍ നടന്ന ഓണാഘോഷം ആര്‍ട്ടിസ്റ്റ് ഗായത്രി ഗുരുവായൂര്‍ ഉദ്ഘാടനം
ചെയ്തു. ആഘോഷകമ്മറ്റി പ്രസിഡന്റ് ജാഫര്‍ അധ്യക്ഷത വഹിച്ചു. മാധ്യമപ്രവര്‍ത്തക പാര്‍വതി ഗുരുവായൂര്‍ മുഖ്യാതിഥിയായി. എം. കെ. അസ്ലം, ഷീജടീച്ചര്‍, ജൂനിത ടീച്ചര്‍, സി. ആര്‍. ഹനീഫ, കെ.വി.അലിഘാന്‍, സത്യന്‍, റസാക്ക് ആലുംപടി എന്നിവര്‍ സംസാരിച്ചു. വിവിധ കലാപരിപാടികള്‍ നടന്നു. വിജയികള്‍ക്കുള്ള സമ്മാനദാനം സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖ പ്രേമാജി പിഷാരടി നിര്‍വഹിച്ചു. സെക്രട്ടറി ഉമേഷ് സ്വാഗതവും ഷെരീഫ് നന്ദിയും പറഞ്ഞു. എന്‍.കെ.നൗഷാദ്, മോഹന്‍ദാസ്, രതീഷ്, സുരേഷ്, ചന്ദ്രന്‍, കുട്ടന്‍, മുത്തലിബ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.