ഗാന്ധിയനും സര്‍വോദയ ദേശീയ നേതാവും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന തിരുവത്ര ദാമോദര്‍ജിയുടെ പതിനേഴാം ചരമവാര്‍ഷിക ദിനം ഗുരുവായൂരില്‍ ആചരിച്ചു. കേരള മഹാത്മജി സാംസ്‌കാരിക വേദിയും തിരുവത്ര ദാമോദര്‍ജി സ്മൃതി ഫൗണ്ടേഷനും ചേര്‍ന്ന് നഗരസഭ ലൈബ്രറി ഹാളില്‍ നടത്തിയ അനുസ്മരണ സമ്മേളനം പ്രമുഖ സാഹിത്യകാരന്‍ ഡോ.പി. വി. കൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ പി.കോയക്കുട്ടി മാസ്റ്ററിന്റെ അധ്യക്ഷതയില്‍ മാധ്യമ പ്രവര്‍ത്തകന്‍ കെ.സി.ശിവദാസന്‍ മുഖ്യപ്രഭാഷണം നടത്തി. സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ സജീവന്‍ നമ്പിയത്ത്, കേരള സര്‍വോദയ മണ്ഡലം മുന്‍ ജനറല്‍ സെക്രട്ടറി പി.എസ്. സുകുമാരന്‍, ഡോ. അശോക വത്സല, കെ. ജയറാം ദാമോദരന്‍, നളിനി ടീച്ചര്‍, എന്നിവര്‍ സംസാരിച്ചു. മികച്ച ഹിന്ദി അധ്യാപകര്‍ക്കുള്ള പുരസ്‌കാരം ദാമോദര്‍ജിയുടെ മകനും റിട്ടയേഡ് ജില്ല ജഡ്ജിയുമായ കെ. രമേഷ് ഭായ് സമ്മാനിച്ചു. ഹിന്ദിയില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള മെഡലും സര്‍ട്ടിഫിക്കറ്റും ട്രോഫിയും സമ്മാനിച്ചു. സേതു പാലിയേത്ത്, കെ.കെ.മനോജ് കുമാര്‍, വിഷ്ണു ഗുരുവായൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.