വീട്ടിൽവെച്ച് ‌പ്രസവമെടുക്കുന്നതിനിടെ നവജാത ശിശു മരിച്ചു; മരിച്ചത് പാസ്റ്റർ ദമ്പതികളുടെ കുഞ്ഞ്; അസ്വാഭാവിക മരണത്തിന് കേസ്

ഇടുക്കി മണിയാറൻകുടിയിൽ വീട്ടിൽ വച്ച് പ്രസവമെടുക്കുന്നതിനിടെ നവജാത ശിശു മരിച്ചു. പാസ്റ്ററായി ജോലി ചെയ്യുന്ന ജോൺസൻറെയും ബിജിയുടെയും കുഞ്ഞാണ് മരിച്ചത്. വിശ്വാസപ്രകാരം ആശുപത്രിയിൽ ചികിത്സ തേടാത്ത വിഭാഗത്തിൽ പെട്ടവരാണ് ഇവർ. പൊലീസും ആരോഗ്യ വകുപ്പും ഇടപെട്ട് അമ്മയെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇടുക്കി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

ADVERTISEMENT