അങ്കണവാടികളിലെ പരിഷ്‌കരിച്ച മാതൃക ഭക്ഷണ മെനു നടപ്പിലാക്കുന്നതിന്റെ ചൂണ്ടല്‍ പഞ്ചായത്ത് തല ഉദ്ഘാടനം നടത്തി

അങ്കണവാടികളിലെ പരിഷ്‌കരിച്ച മാതൃക ഭക്ഷണ മെനു നടപ്പിലാക്കുന്നതിന്റെ ചൂണ്ടല്‍ പഞ്ചായത്ത് തല ഉദ്ഘാടനം പെലക്കാട്ടുപയ്യൂര്‍ 45-ാം നമ്പര്‍ ഝാന്‍സിറാണി അങ്കണവാടിയില്‍ നടന്നു. 44-ാം നമ്പര്‍ ഐ.വി.ഇയ്യുകുട്ടി മെമ്മോറിയല്‍ അങ്കണവാടിയില്‍ വാര്‍ഡ് തല ഉദ്ഘാടനവും നടന്നു. പഞ്ചായത്ത് പ്രസിഡന്റ് രേഖ സുനില്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ടി.എ. ടി.എ. മുഹമ്മദ് ഷാഫി അധ്യക്ഷനായി. വാര്‍ഡ് മെമ്പര്‍ മാഗി ജോണ്‍സണ്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ജിഷ സുനില്‍കുമാര്‍, ഐ.സി.ഡി.എസ് സൂപ്പര്‍ വൈസര്‍ ഷൈനി, സിസിടിവി മാനേജിംങ്ങ് ഡയറക്ടര്‍ ടി.വി .ജോണ്‍സണ്‍ തുടങ്ങിയവര്‍ സംസാരിച്ചു. നാട്ടുകാരുടേയും വിവിധ സംഘടനകളുടേയും പഞ്ചായത്തിന്റേയും സഹകരണത്തോടെയാണ് പുതിയ വിഭവങ്ങള്‍ക്കാവശ്യമായുള്ള പാത്രങ്ങള്‍ സജ്ജമാക്കിയത്.

ADVERTISEMENT