ലയണ്‍സ് ക്ലബ്ബ് ഓഫ് ഗുരുവായൂരിന്റെ നേതൃത്വത്തില്‍ ഓണാഘോഷവും കുടുംബസംഗമവും, റിജിണല്‍, സോണല്‍ ചെയര്‍പേഴ്‌സണ്‍മാരുടെ സന്ദര്‍ശനവും നടന്നു. ലയണ്‍സ് ക്ലബ്ബ് ഹാളില്‍ നടന്ന കുടുംബസംഗമം ഗുരുവായൂര്‍ നഗരസഭ ചെയര്‍മാന്‍ എം.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡണ്ട് സന്തോഷ് ജാക് അധ്യക്ഷനായി. ക്ലബ്ബ് അംഗം ആന്‍ ഷേര്‍ലി ജോസഫ് സ്‌പോണ്‍സര്‍ ചെയ്ത ഓണപ്പുടവ വിതരണം ചെയ്തു. ജീവകാരുണ്യ പ്രവര്‍ത്തങ്ങളുടെ ഭാഗമായി വിവിധ സഹായങ്ങള്‍ ചടങ്ങില്‍ കൈമാറി. തുടര്‍ന്ന് ക്ലബ്ബ് അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്ത വിവിധ കലാപരിപാടികളും ഓണകളികളും അരങ്ങേറി.