അഞ്ഞൂര്‍ സെന്റ് ജോര്‍ജജ് മലങ്കര കത്തോലിക്ക പള്ളിയില്‍ ദൈവമാതാവിന്റെ ജനനപെരുന്നാളിനോടനുബന്ധിച്ചുള്ള റാസ ഭക്തിസാന്ദ്രമായി

അഞ്ഞൂര്‍ സെന്റ് ജോര്‍ജജ് മലങ്കര കത്തോലിക്ക പള്ളിയില്‍ ദൈവമാതാവിന്റെ ജനനപെരുന്നാളിനോടനുബന്ധിച്ചുള്ള റാസ ഭക്തിസാന്ദ്രമായി. സിസ്റ്റര്‍ ജോമി എസ് ഐ സി റാസക്ക് നേതൃത്വം നല്‍കി. ദിവ്യദര്‍ശന്‍ ഡയറക്ടറും വികാരിയുമായ ഫാദര്‍ ജോസഫ് താഴ്‌ത്തേല്‍ പ്രധാന കാര്‍മ്മികനായി തുടര്‍ന്ന് വിശുദ്ധ കുര്‍ബാന നടത്തി. അമോനത്ത മിനിസ്ട്രീയുടെ ധ്യാനത്തിന് ബ്രദര്‍ ജസ്റ്റിന്‍ പുളിക്കലും സംഘവും നേതൃത്വം നല്‍കി. തുടര്‍ന്ന് മദ്ധ്യസ്ഥ പ്രാര്‍ത്ഥന ഫാ. ബിജു ഇടയാളിക്കുടിയിലിന്റെ നേതൃത്വത്തില്‍ നടത്തി. കൈമത്തും നേര്‍ച്ചയും ഉണ്ടായിരുന്നു.

 

ADVERTISEMENT