സമരവേദിയില്‍ സുജിത്തിന് സ്വര്‍ണമാല സമ്മാനിച്ച് ഡിസിസി പ്രസിഡന്റ്

കുന്നംകുളത്ത് പ്രതിഷേധ സമ്മേളനത്തിനിടെ യൂത്ത് കോണ്‍ഗ്രസ് നേതാവ് സുജിത്തിന് തന്റെ കഴുത്തില്‍ ഉണ്ടായിരുന്ന സ്വര്‍ണമാല ഊരി നല്‍കി ഡിസിസി പ്രസിഡന്റ്.പതിനഞ്ചാം തീയതി വിവാഹിതനാകുന്ന സുജിത്തിന് തന്റെ രണ്ടു പവന്‍ വരുന്ന സ്വര്‍ണ്ണ മാലയാണ് ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് ജോസഫ് ടാജറ്റ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് കൂടിയുണ്ടായിരുന്ന വേദിയില്‍ വെച്ച് സമ്മാനിച്ചത് . പ്രസംഗത്തിനിടെ ടി എന്‍ പ്രതാപന്‍ ഇക്കാര്യം സൂചിപ്പിച്ചപ്പോള്‍ തന്നെ വേദിയിലിരുന്ന ജോസഫ് ടാജറ്റ് എഴുന്നേറ്റ് വേദിയില്‍ തന്നെ ഉണ്ടായിരുന്ന സുജിത്തിന് മാല കഴുത്തില്‍ ഇട്ടു കൊടുക്കുകയായിരുന്നു. കഴിഞ്ഞ ദിവസം വീട്ടിലെത്തിയ കെ. സി വീണുഗോപാല്‍ സുജിത്തിന് സ്വര്‍ണ്ണ മോതിരം സമ്മാനമായി നല്‍കിയിരുന്നു. നിയമ പോരാട്ടത്തിന് സുജിത്തിന് ഒപ്പം നിന്ന വര്‍ഗീസ് ചൊവ്വന്നൂരിന് ഡിസിസി എക്‌സിക്യൂട്ടീവ് സ്ഥാനം കൂടി നല്‍കിക്കൊണ്ടുള്ള പ്രഖ്യാപനം കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് യോഗത്തില്‍ നടത്തി.

ADVERTISEMENT