ഗുരുവായൂര്‍ പഞ്ചാരമുക്ക് സെന്റന്ററില്‍ ബൈക്കിടിച്ച് കാല്‍നടയാത്രികന്‍ മരിച്ചു. തമിഴ്‌നാട് സ്വദേശി 60 വയസ്സുള്ള രാജഗോപാലനാണ് മരിച്ചത്. റോഡ് മുറിഞ്ഞുകടക്കുന്നതിനിടെ ബൈക്ക് ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഇയാളെ ഗുരുവായൂര്‍ ആക്ട്‌സ് പ്രവര്‍ത്തകര്‍ ചാവക്കാട് താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.