ചാവക്കാട് നഗരസഭ കൗണ്‍സിലറും സി.പി.ഐ.എം നേതാവുമായിരുന്ന എന്‍.വി. സോമനെ അനുസ്മരിച്ചു. ചാവക്കാട് ബേബി റോഡ് ജംഗ്ക്ഷനില്‍ സി പി ഐ എം മണത്തല ലോക്കല്‍ കമ്മറ്റി സംഘടപ്പിച്ച അനുസ്മരണ പരിപാടി ജില്ലാ സെക്രട്ടറി കെ.വി അബ്ദുള്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി എ.എ മഹേന്ദ്രന്‍ അധ്യക്ഷനായി. ഡി.വൈഎഫ്.ഐ ജില്ലാ കമ്മറ്റി അംഗം ഹസ്സന്‍ മുബാറക്ക്. കെ.വി. ശശി’, കരിമ്പന്‍ സന്തോഷ് എന്നിവര്‍ സംസാരിച്ചു.