ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്ര കലാപുരസ്‌കാരം പ്രശസ്ത പഞ്ചവാദ്യം തിമില കലാകാരന്‍ പെരിങ്ങോട് ചന്ദ്രന്

 

2025 ലെ ഗുരുവായൂര്‍ ദേവസ്വം ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്ര കലാപുരസ്‌കാരം പ്രശസ്ത പഞ്ചവാദ്യം തിമില കലാകാരന്‍ പെരിങ്ങോട് ചന്ദ്രന് സമ്മാനിക്കും. 55,555 രൂപയും ശ്രീഗുരുവായൂരപ്പന്റെ രൂപം മുദ്രണം ചെയ്ത പത്തു ഗ്രാം സ്വര്‍ണ്ണപ്പതക്കവും ഫലകവും പ്രശസ്തി പത്രവും ഉള്‍പ്പെടുന്നതാണ് പുരസ്‌കാരം. അഷ്ടമിരോഹിണി മഹോത്സവത്തോടനുബന്ധിച്ച് സെപ്റ്റംബര്‍ 14ന് വൈകുന്നേരം 5 ന് മേല്‍പുത്തൂര്‍ ഓഡിറ്റോറിയത്തില്‍ ചേരുന്ന സാംസ് കാരിക സമ്മേളനത്തില്‍ ദേവസ്വം മന്ത്രി വി.എന്‍ വാസവന്‍ പുരസ്‌കാരം നല്‍കും.

ADVERTISEMENT