യു എ ഇ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഗോള്‍ഡന്‍ വിസ്സക്ക് പുന്നയൂര്‍ക്കുളം സ്വദേശിനിയായ വിദ്യാര്‍ത്ഥി അര്‍ഹയായി. പുന്നയൂര്‍കുളം തൃപ്പറ്റ് വകയില്‍ ഉമ്മര്‍ -ഷാഹിനി ദമ്പതികളുടെ മകള്‍ മിന്‍ഹ ഉമ്മറിനാണ് അംഗീകാരം ലഭിച്ചത്. ദുബായില്‍ ഗള്‍ഫ് മോഡല്‍ സ്‌കൂളില്‍നിന്ന് പ്ലസ് ടു പരീക്ഷയില്‍ കൊമെഴ്സ് വിഭാഗത്തില്‍ 97ശതമാനംമാര്‍ക്ക് നേടി വിജയിച്ചതിനാണ് യു എ ഇ.സര്‍ക്കാര്‍ ഗോള്‍ഡന്‍ വിസ്സ നല്‍കി മിന്‍ഹയെ ആദരിച്ചത്. 10വര്‍ഷക്കാലം ദുബായില്‍താമസിച്ചു പഠനം തുടരുവാനും ജോലി ചെയ്യുന്നത്തിനും കൂടി ഉപകാരപ്രധ മായ റസിഡന്‍സ് വിസയാണ് ലഭിച്ചിരിക്കുന്നത്. ഷാര്‍ജ സ്‌കൈലൈന്‍ യൂണിവേഴ്‌സിറ്റിയില്‍ എ. സി. സി. ഏ കോഴ്‌സ് പൂര്‍ത്തീകരിച്ചു യു എ ഇ യില്‍ തന്നെ ജോലി തുടരനാണ് ആഗ്രഹമെന്ന് മിന്‍ഹ പറയുന്നു.