26 C
Kunnamkulam
Thursday, September 17, 2026
Home Bureaus Kunnamkulam കുന്നംകുളത്ത് ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിൽ നിന്ന് പുക ഉയർന്നു

കുന്നംകുളത്ത് ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിൽ നിന്ന് പുക ഉയർന്നു

243

കുന്നംകുളത്ത് ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സില്‍ നിന്ന് പുക ഉയര്‍ന്നത് പരിഭ്രാന്തി പരത്തി.ബസിന് തീപിടിക്കുകയാണെന്ന് ഭയന്ന് ബസ്സില്‍ നിന്ന് ഗ്ലാസ് പൊളിച്ച് പുറത്തേക്ക് ചാടിയ ആള്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച്ച രാവിലെ 8.30 യോടെയായിരുന്നു സംഭവം. ബസ്സിന്റെ ഡീസല്‍ പൈപ്പ് പൊട്ടിയതിനെ തുടര്‍ന്നാണ് പുക ഉയര്‍ന്നത്.കോഴിക്കോട് നിന്നും തൃശൂരിലേക്ക് പോവുകയായിരുന്ന ബ്ലൂ ഡയമണ്ട് ബസ്സില്‍ നിന്നാണ് പാറേമ്പാടത്ത് എത്തിയപ്പോള്‍ പുക ഉയര്‍ന്നത്. തുടര്‍ന്ന് ബസ്സ് നിര്‍ത്തി യാത്രക്കാരെയെല്ലാം അതിവേഗം പുറത്തിറക്കിയശേഷം കുന്നംകുളം അഗ്‌നിരക്ഷാസേനയെ വിവരം അറിയിച്ചു. അഗ്‌നിരക്ഷാസേന അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ബെന്നി മാത്യു, സീനിയര്‍ ഓഫീസര്‍ രവീന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി ബസ്സിന്റെ ഡീസല്‍ പൈപ്പിന്റെ തകരാറ് താല്‍ക്കാലികമായി പരിഹരിച്ചു. കുന്നംകുളം പോലീസും സ്ഥലത്തെത്തിയിരുന്നു. സംഭവത്തെത്തുടര്‍ന്ന് ഏറെനേരം മേഖലയില്‍ ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു.

ADVERTISEMENT
error: Content is protected !!