ഖത്തറിനെതിരെ നടന്ന ഇസ്രായേല്‍ കടന്നാക്രമണത്തില്‍ കേരള പ്രവാസി സംഘം ചാവക്കാട് ഏരിയ കമ്മിറ്റി പ്രതിഷേധിച്ചു. പ്രവാസി സംഘം ഏരിയ സെക്രട്ടറി ബാഹുലേയന്‍ പള്ളിക്കര ഉദ്ഘാടനം ചെയ്തു. എം.എ.അബ്ദുള്‍ റസാഖ് അധ്യക്ഷത വഹിച്ചു. ഏരിയ കമ്മറ്റി അംഗം സുഭാഷ് മടേക്കടവ് സ്വാഗതവും മണത്തല മേഖല പ്രസിഡന്റ് കെ.വി.സന്തോഷ് നന്ദിയും പറഞ്ഞു.