ചിറമനേങ്ങാട് കുറിഞ്ചൂര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ ഗരുഡ പ്രതിമ സമര്‍പ്പണം നടത്തി. ക്ഷേത്രം മേല്‍ശാന്തി രാമസ്വാമി അയ്യര്‍ സമര്‍പ്പണ ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിച്ചു. ചിറമനേങ്ങാട് പുലിയത്ത് രാഘവന്‍ – രമണി ദമ്പതികളുടെ മക്കളായ അഭിലാഷ്, അശ്വതി അരുണ്‍, അനീഷ അഭിലാഷ് എന്നിവരാണ് വഴിപാടായി ക്ഷേത്രത്തിലേക്ക് ഗരുഡ പ്രതിമ സമര്‍പ്പിച്ചത്. കാക്കശേരി സ്വദേശി കുളക്കാട്ടില്‍ രാജുവാണ് പ്രതിമയുടെ ശില്‍പി. നാലടി ഉയരത്തിലും എഴടി വീതിയിലുമാണ് ഗുരുവായൂര്‍ മഞ്ജുളാലിലെ ഗരുഡ പ്രതിമയുടെ മാതൃകയില്‍ ശില്‍പം പണിതീര്‍ത്തത്. ചടങ്ങുകള്‍ക്ക് ക്ഷേത്രം ഭാരവാഹികളായ അനിയന്‍ കുറിഞ്ചൂര്‍, ബാബു വാളനാത്ത്, കുട്ടന്‍ കെ.കെ എന്നിവര്‍ നേതൃത്വം നല്‍കി. ഭക്തജനങ്ങളും പങ്കെടുത്തു.