കടപ്പുറം സിഎച്ച് നഗര്‍ റോഡ് നാടിന് സമര്‍പ്പിച്ചു

കടപ്പുറം പുതിയങ്ങാടി സിഎച്ച് നഗര്‍ ഹിളര്‍ മുത്തുക്കോയ തങ്ങള്‍ റോഡ് സമര്‍പ്പണം കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സാലിഹ ഷൗക്കത്ത് നിര്‍വഹിച്ചു. വൈസ് പ്രസിഡണ്ട് കാഞ്ചന മൂക്കന്‍ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി വി സുബ്രഹ്‌മണ്യന്‍, ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഹസീന താജുദ്ദീന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി എ മുഹമ്മദ്, ടി ആര്‍ ഇബ്രാഹിം, എ വി അബ്ദുല്‍ ഗഫൂര്‍, റാഹില വഹാബ്, സമീറ ശരീഫ് തുടങ്ങിയവര്‍ പങ്കെടുത്തു. പുതിയങ്ങാടി മുതല്‍ മുനക്കക്കടവ് ഹാര്‍ബര്‍ വരെ സി എച്ച് നഗറിലൂടെ 600 മീറ്ററോളം നീളം വരുന്ന റോഡ് ഘട്ടങ്ങളായാണ് പണി പൂര്‍ത്തീകരിച്ചത്.

ADVERTISEMENT