എന്‍സിപി ഗുരുവായൂര്‍ ബ്ലോക്ക് കണ്‍വെന്‍ഷന്‍ നടത്തി

എന്‍സിപി ഗുരുവായൂര്‍ ബ്ലോക്ക് കണ്‍വെന്‍ഷന്‍ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് പി.കെ.രാജന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ആര്‍.ടി.എ. ഗഫൂര്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ എം.എസ്.സിയില്‍ ഒന്നാം റാങ്ക് നേടിയ ഹര്‍ഷ വിനോദിനെ ഉപഹാരം നല്‍കി അനുമോദിച്ചു.സംസ്ഥാന സെക്രട്ടറി അഡ്വ.രഘു കെ. മാരാത്ത് മുഖ്യാതിഥിയായി. ജില്ലാ പ്രസിഡന്റ് സി.എല്‍.ജോയ് മുഖ്യപ്രഭാഷണം നടത്തി. ജില്ല ട്രഷറര്‍ സി.കെ.രാധാകൃഷ്ണന്‍, സംസ്ഥാന സമിതി അംഗം കെ.വി.മോഹന കൃഷ്ണന്‍, ജില്ലാ എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായ കെ.ആര്‍. സുനില്‍കുമാര്‍, അലിക്കുട്ടി വാലിയില്‍, ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എ.എസ്.ശിഹാബ്, എന്‍സിപി ഗുരുവായൂര്‍ ബ്ലോക്ക് ജനറല്‍ സെക്രട്ടറിമാരായ എം.കെ.ഷംസുദ്ദീന്‍, നിഷ വര്‍മ്മ എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT