തിങ്കളാഴ്ച കാലത്താണ് കുളത്തില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയത്. 70 വയസ്സോളം പ്രായം തോന്നിക്കുന്ന നാടോടി സ്ത്രീയുടേതാണ്
മൃതദേഹമാണ് ഇന്ന് രാവിലെ ആറുമണിയോടെ കുന്നംകുളം ഗുരുവായൂർ റോഡിലെ ചാട്ടുകുളത്തിൽ കണ്ടെത്തിയത്. നാട്ടുകാർ വിവരമറി
യിച്ചതിനെത്തുടർന്ന സ്ഥലത്തെത്തിയ കുന്നംകുളം അഗ്നി രക്ഷസേന സ്റ്റേഷൻ ഓഫീസർ വിജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള അഗ്നിരക്ഷാസേന സംഘം മൃതദേഹം ചാട്ടു കുളത്തിൽ നിന്ന് പുറത്തെടുത്തു. കുന്നംകുളം നന്മ ആംബുലൻസ് പ്രവർത്തകർ മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തമിഴ്നാട് സ്വദേശിനിയാണെന്നാണ് പ്രാഥമിക നിഗമനം. വിവരമറിഞ്ഞ് കുന്നംകുളം പോലീസും വാർഡ് കൗൺസിലർ പ്രിയ സജീഷും സ്ഥലത്ത് എത്തിയിരുന്നു.