കെ എസ് യു നേതാക്കളെ മുഖംമൂടി ധരിപ്പിച്ച് കോടതിയില്‍ ഹാജരാക്കിയ സംഭവം; എസ്.എച്ച്.ഒയെ സ്ഥലം മാറ്റി

വടക്കാഞ്ചേരിയില്‍ കെഎസ്യു നേതാക്കളെ മുഖംമൂടി ധരിപ്പിച്ച് കോടതിയില്‍ ഹാജരാക്കിയ സംഭവത്തില്‍ നടപടി. വടക്കാഞ്ചേരി പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യുകെ ഷാജഹാനെ സ്ഥലം മാറ്റി. സിറ്റി പോലീസ് കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സ്ഥലംമാറ്റം. മുഖംമൂടി ധരിപ്പിച്ച് കെഎസ്യു നേതാക്കളെ കോടതിയില്‍ ഹാജരാക്കിയ നടപടിയില്‍ സിഐക്ക് വീഴ്ച പറ്റി എന്ന റിപ്പോര്‍ട്ട് സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോയുടെ റിപ്പോര്‍ട്ട് ലഭിച്ചയുടന്‍ ഷാജഹാനെ അടിയന്തരമായി പോലീസ് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തിയ ശേഷമാണ് അച്ചടക്ക നടപടിയുടെ ഭാഗമായി എസ്എച്ച്ഓ സ്ഥാനത്തുനിന്ന് നീക്കിയത്. ഇയാള്‍ക്ക് പുതിയ ചുമതലകള്‍ നല്‍കിയിട്ടില്ല.

ADVERTISEMENT