വെള്ളിത്തിരുത്തി കുരിശുപള്ളി പെരുന്നാളിന് കൊടിയേറി

മരത്തംകോട് സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് സിറിയന്‍ ദേവാലയത്തിന്റെ കീഴിലുള്ള പരിശുദ്ധനായ പരുമല തിരുമേനിയുടെ നാമധേയത്തില്‍ സ്ഥാപിതമായ വെള്ളിത്തിരുത്തി കുരിശുപള്ളി പെരുന്നാളിന് കൊടിയേറി. ഞായറാഴ്ച സന്ധ്യ നമസ്‌കാരത്തിന് ശേഷം ഇടവക വികാരി ഫാദര്‍ സക്കറിയ കൊള്ളന്നൂര്‍ കൊടിയേറ്റി. ഇടവക കൈസ്ഥാനി തോമസ് സി. എസ്, ഇടവക സെക്രട്ടറി ഗ്രേസി ജോയ്, മാനേജിങ് കമ്മറ്റി അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി. . സെപ്തംബര്‍ 20,21 ശനി, ഞായര്‍ ദിവസങ്ങളില്‍ പെരുന്നാള്‍ ആഘോഷം.

ADVERTISEMENT