നാദബ്രഹ്‌മ പുരസ്‌കാരം ജോസ് മാളിയേക്കലിന്

നാദബ്രഹ്‌മ പുരസ്‌കാരം ജോസ് മാളിയേക്കലിന്. സിസിടിവി റിപ്പോര്‍ട്ടറും കുന്നംകുളം പ്രസ്‌ക്ലബ്ബ് പ്രസിഡണ്ടുമായ ജോസ് മാളിയേക്കലിന് മാധ്യമ രംഗത്തെ മികവിനാണ് പുരസ്‌കാരം. കേച്ചേരി നാദബ്രഹ്‌മ അക്കാദമി കലാസാഹിത്യ സാംസ്‌കാരിക രംഗത്ത് മികവ് പുലര്‍ത്തുന്ന ധിഷണശാലികള്‍ക്ക് വര്‍ഷംതോറും നല്‍കി വരുന്ന പുരസ്‌കാരങ്ങളാണ് പ്രഖ്യാപിച്ചത്.

നാടക രംഗത്ത് നിന്ന് മണിയപ്പന്‍ ആറന്മുള,നാടകം നാടന്‍കല മേഖലയില്‍ നിന്ന് പോള്‍സണ്‍ താണിക്കല്‍, സാഹിത്യ രംഗത്ത് നിന്ന് സി.ജി.അശോകന്‍, മൃദംഗ കലാകാരന്‍ കലാമണ്ഡലം കൃഷ്ണകുമാര്‍, ചെണ്ട കലാകാരന്‍ ഇരിങ്ങപ്പുറം ബാബു എന്നിവരാണ് ഈ വര്‍ഷത്തെ മറ്റു പുരസ്‌കാര ജേതാക്കള്‍.

ADVERTISEMENT