മദ്യലഹരിയിൽ മകന്‍ തള്ളിയിട്ടു; ഭിത്തിയില്‍ തലയിടിച്ച് അച്ഛന്‍ മരിച്ചു

തൃശൂര്‍ ഏങ്ങണ്ടിയൂരില്‍ മദ്യലഹരിയില്‍ മകന്‍ തള്ളിയിട്ട അച്ഛന്‍ മരിച്ചു. മണപ്പാട് മോങ്ങാടി വീട്ടില്‍ രാമുവാണ് (71) മരിച്ചത്. ഭിത്തിയില്‍ തലയിടിച്ച് വീണായിരുന്നു മരണം. സംഭവത്തില്‍ മകന്‍ രാഗേഷ് പിടിയിലായി. ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതി കുടിയാണ് രാഗേഷ്. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ അച്ഛനും മകനും മാത്രമേ ഉണ്ടായിരുന്നുള്ളു എന്നാണ് വിവരം. അച്ഛനെ അനക്കമില്ലാതെ കണ്ടതോടെ രാഗേഷ് ബന്ധു വീട്ടിലായിരുന്ന അമ്മയെ വിവരം അറിയിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

 

ADVERTISEMENT