28.5 C
Kunnamkulam
Friday, August 14, 2026
Home CCTV Desk 16കാരനു പീഡനം മാസങ്ങളോളം; പ്രതികളിൽ എഇഒ, യൂത്ത് ലീഗ് നേതാവ്, ആർപിഎഫ് റിട്ട. ഉദ്യോഗസ്‌ഥർ

16കാരനു പീഡനം മാസങ്ങളോളം; പ്രതികളിൽ എഇഒ, യൂത്ത് ലീഗ് നേതാവ്, ആർപിഎഫ് റിട്ട. ഉദ്യോഗസ്‌ഥർ

97

ചന്തേരയിൽ പതിനാറുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിരയാക്കിയ സംഭവത്തിൽ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. ഡേറ്റിങ് ആപ് വഴിയാണ് പ്രതികൾ വിദ്യാർഥിയെ പരിചയപ്പെട്ടതെന്നാണു വിവരം. അമ്മ വിദ്യാർഥിയുടെ ഫോൺ പരിശോധിച്ചപ്പോഴാണ് സംശയകരമായ രീതിയിലുള്ള കാര്യങ്ങൾ കണ്ടത്. തുടർന്ന് പൊലീസിൽ അറിയിക്കുകയായിരുന്നു. പിന്നാലെ ചൈൽഡ്‌ലൈൻ പ്രവർത്തകർ കുട്ടിയോട് സംസാരിച്ചപ്പോഴാണ് പീഡനത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.

സംഭവത്തിൽ നിലവിൽ 14 പ്രതികളാണുള്ളത്. ഇതിൽ 6 പേരെ കസ്റ്റഡിയിലെടുത്തു. ഇവരുടെ പേരു വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. 6 പേർ കാസർകോട് ജില്ലയ്ക്കു പുറത്തുള്ളവരാണ്. ജില്ലയിലെ ഒരു എഇഒ, യൂത്ത് ലീഗ് നേതാവ്, ആർപിഎഫ് റിട്ട. ഉദ്യോഗസ്ഥർ എന്നിവരടക്കമാണ് കേസിലെ പ്രതികൾ. പ്രതികളിൽ പലരും ഒളിവിലാണ്.

ദീർഘകാലമായി പലരും വിദ്യാർഥിയെ പീഡിപ്പിക്കുന്നുണ്ടെന്നാണു വിവരം. ഇവർക്കായുള്ള അന്വേഷണം ജില്ലയുടെ പുറത്തേക്കും വ്യാപിപ്പിക്കാനാണു പൊലീസ് തീരുമാനം. കൂടുതൽ പേർ സംഭവത്തിലുൾപ്പെട്ടിട്ടുണ്ടോ എന്നതുൾപ്പെടെയുള്ള കാര്യങ്ങളാണ് പരിശോധിക്കുന്നത്. പൊലീസ് ഉന്നത ഉദ്യോഗസ്ഥർ സ്‌ഥലത്തെത്തിയ ശേഷമായിരിക്കും തുടർ നടപടികൾ സ്വീകരിക്കുകയെന്നാണു പൊലീസ് നൽകുന്ന വിവരം.

ADVERTISEMENT
error: Content is protected !!