32.8 C
Kunnamkulam
Wednesday, October 7, 2026
Home CCTV Desk നാലപ്പാട്ട് നാരായണ മേനോന്‍ 139 മത് ജന്മദിനാഘോഷവും പുരസ്‌കാര സമര്‍പ്പണവും ഇന്ന്; ചടങ്ങില്‍ കല്‍പ്പറ്റ നാരായണന്...

നാലപ്പാട്ട് നാരായണ മേനോന്‍ 139 മത് ജന്മദിനാഘോഷവും പുരസ്‌കാര സമര്‍പ്പണവും ഇന്ന്; ചടങ്ങില്‍ കല്‍പ്പറ്റ നാരായണന് സ്വീകരണം നല്‍കും

18

പുന്നയൂര്‍ക്കുളം കുന്നത്തൂര്‍ നാലപ്പാടന്‍ സ്മാരക സാംസ്‌കാരികസമിതിയുടെ നേതൃത്വത്തില്‍ മഹാകവി നാലപ്പാട്ട് നാരായണ മേനോന്റെ 139 മത് ജന്മദിനാഘോഷവും നാലപ്പാടന്‍ പുരസ്‌കാര സമര്‍പ്പണവും ഇന്നു (07.10.26) നടക്കും. കുന്നത്തൂര്‍ മനയില്‍ വൈകീട്ട് മൂന്നിന് നടക്കുന്ന ചടങ്ങില്‍, 22-ാമത് നാലപ്പാടന്‍ പുരസ്‌കാരം മലയാളത്തിന്റെ പ്രിയ കവി മധുസൂധനന്‍ നായര്‍ക്കാണ് സമര്‍പ്പിക്കുക. നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പുരസ്‌കാര സമര്‍പ്പണം നടത്തും. നോവലിസ്റ്റും പ്രഭാഷകനുമായ പി.ആര്‍. നാഥന്‍ അനുസ്മരണ പ്രഭാഷണം നടത്തും.

കേരള സാഹിത്യ അക്കാദമി ചെയര്‍മാനായി ചുമതലയേറ്റ കല്‍പറ്റ നാരായണന് ചടങ്ങില്‍ സ്വീകരണമൊരുക്കും.
സാഹിത്യ അക്കാദമിയുടെ പുതിയ ഭാരവാഹികളായി ചെയര്‍മാന്‍ – കല്‍പ്പറ്റ നാരായണന്‍, സെക്രട്ടറി എം.പി. സുരേന്ദ്രന്‍, ട്രഷറര്‍ തൃശൂര്‍ ജില്ലാ കളക്ടര്‍ ഷിഖ സുരേന്ദ്രന്‍ എന്നിവരെ ചുമതലപ്പെടുത്തി സെപ്റ്റംബര്‍ 26 ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. സെപ്റ്റംബര്‍ 30 നാണ് പുതിയ ഭാരവാഹികള്‍ ചുമതലയേറ്റത്.

 

ADVERTISEMENT
error: Content is protected !!