ഇസ്രായേല്‍ അമേരിക്കന്‍ പിന്തുണയോടെ നടത്തുന്ന അധിനിവേശങ്ങള്‍ക്കെതിരെ സിപിഎം ചാവക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സാമ്രാജ്യത്വ വിരുദ്ധ ദിനം ആചരിച്ചു. ചാവക്കാട് എം. ആര്‍. സ്‌കൂള്‍ പരിസരത്തുനിന്നാരംഭിച്ച സാമ്രാജ്യത്വ വിരുദ്ധ റാലി നഗരം ചുറ്റി കൂട്ടുങ്ങല്‍ ചത്വരത്തില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതുയോഗം സി. പി.എം. ജില്ല സെക്രട്ടറിയേറ്റംഗം പി.കെ. ഷാജന്‍ ഉദ്ഘാടനം ചെയ്തു.ചാവക്കാട് നഗരസഭ ചെയര്‍പേഴ്‌സന്‍ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു.