33.7 C
Kunnamkulam
Saturday, September 19, 2026
Home Bureaus Kechery വഴിയില്‍ കുടുങ്ങിയ ഡ്രൈവര്‍മാര്‍ക്ക് ഭക്ഷണ വിതരണം നടത്തി ചൂണ്ടല്‍ പഞ്ചായത്ത് അധികൃതര്‍

വഴിയില്‍ കുടുങ്ങിയ ഡ്രൈവര്‍മാര്‍ക്ക് ഭക്ഷണ വിതരണം നടത്തി ചൂണ്ടല്‍ പഞ്ചായത്ത് അധികൃതര്‍

387

റോഡില്‍ വെള്ളം കയറിയതോടെ വഴിയില്‍ കുടുങ്ങിയ ഡ്രൈവര്‍മാര്‍ക്ക് ഭക്ഷണ വിതരണം നടത്തി ചൂണ്ടല്‍ പഞ്ചായത്ത് അധികൃതര്‍. തൃശൂര്‍ – കുന്നംകുളം പാതയില്‍ ചൂണ്ടല്‍ മുതല്‍ കേച്ചേരി വരെയുള്ള ഭാഗത്ത് വിവിധ മേഖലകളില്‍ വെള്ളം ഉയര്‍ന്നതോടെ കഴിഞ്ഞ ദിവസം വൈകുന്നേരം മുതല്‍ ഗതാഗതം നിരോധിച്ചിരുന്നു. ഇതോടെ കണ്ടൈനര്‍ ലോറികള്‍ ഉള്‍പ്പെടെ വലിയ ചരക്കു വാഹനങ്ങള്‍ യാത്ര തുടരാന്‍ കഴിയാതെ കേച്ചേരിയിലും ചൂണ്ടല്‍ സെന്ററിലും നിറുത്തിയിട്ടിരിക്കുകയാണ്. ഏകദേശം നൂറോളം വരുന്ന വാഹനങ്ങളാണ് നിറുത്തിയിട്ടിട്ടുള്ളത്. ഈ വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്കാണ് പഞ്ചായത്ത് അധികാരികള്‍ ഭക്ഷണ വിതരണം നടത്തിയത്.

ADVERTISEMENT
error: Content is protected !!