കവിയും ഗാനരചയിതാവുമായ ബി.കെ ഹരിനാരയണന്റെ നാലാമത്തെ പുസ്തകം പ്രകാശനം ചെയ്തു. ഭാരതരത്‌നം എം.എസ് സുബ്ബുലക്ഷ്മിയുടേയും, ഭര്‍ത്താവ് ത്യാഗരാജന്‍ സദാശിവത്തിന്റേയും, അന്‍പത്തിയേഴുവര്‍ഷത്തെ സംഗീത ജീവിതയാത്രയെ ആസ്പതമാക്കി ബി.കെ ഹരിനാരായണന്‍ രചിച്ച ശിവം ശുഭം’ എ ബയോഗ്രാഫി ഓഫ് എ കപ്പിള്‍ എന്ന ഇംഗ്ലീഷ് പതിപ്പാണ് പ്രകാശനം ചെയ്തത്. എം എസ്സ് സുബുലക്ഷ്മിയുടെ നൂറ്റിയൊമ്പതാം ജന്മദിനത്തിലാണ് പുസ്തകം പ്രകാശനം നടത്തിയത്.