കടങ്ങോട് ജി.എല്‍.പി സ്‌കൂളിലെ ശാസ്ത്രമേളയും കലോത്സവവും കടങ്ങോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ് പുരുഷോത്തമന്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബീന രമേഷ് അധ്യക്ഷയായി.ചലച്ചിത്രതാരം വി.ജി. പ്രകാശ് വിശിഷ്ടാതിഥിയായി. പി.ടി.എ പ്രസിഡന്റ് എം.എം ജെസീന,എം.പി.ടി.എ പ്രസിഡന്റ്‌വി.എം സുനിത ,പ്രധാന അധ്യാപിക വി.ജി പ്രമീള, എസ്. ആര്‍ .ജി .കണ്‍വീനര്‍ ഇ.എസ് ലിജി, സ്‌കൂള്‍ലീഡര്‍ സി.ആര്‍ ഹരിവ്യാസ്, കലാമേള കണ്‍വീനര്‍ കവിത എന്നിവര്‍ സംസാരിച്ചു.